Monday, December 15, 2008

മുദ്രാവാക്യങ്ങള്‍്

വിശ്വാസത്തിന്‍ ദീപശിഖ ഭാരതഭൂവിനു സമ്മാനിച്ച

മാര്‍്ത്തോമ്മായുടെ മക്കളിതാ അണിചേരുന്നു ഈ നാട്ടില്‍

തലമുറ തലമുറ കൈമുതലായി പകര്‍്ന്നു നല്കിയ വിശ്വാസം

കെടാതെ എന്നും സൂക്ഷിക്കാന്‍ ക്രൈസ്തവമക്കള്‍് മുന്നോട്ട്‌

വിശ്വം മുഴുവന്‍ ആളിപടരും വിശ്വാസത്തിന്‍ ദീപശിഖ

വൈരുദ്ധ്യത്തില്‍ പതറാതെ വിശുദ്ധമായി കാത്തീടും

വിശ്വാസത്തിന്‍ പേരു പറഞ്ഞു ചോര ഒഴുക്കും സാത്തന്മാര്‍

കാപട്യത്തിന്‍ ദുര്ഭൂതങ്ങള്‍ കരുതിയിരിക്കുക സോദരരെ


അധികാരത്തിന്‍ അപ്പം നുണയ്യാന്‍ വിശ്വാസികളെ കൂടുപിടിക്കും
അധികാരത്തിന്‍ സോപാനത്തില്‍ തള്ളിപറയും ആക്ഷേപിക്കും


വിശ്വാസത്തിന്‍ സാക്ഷ്യം നല്കാന്‍ രക്തം ചിന്തിയ സോദരരെ
വിശ്വാസത്തിന്‍ ദീപശിഖ കെടാതെ ഞങ്ങള്‍ സൂക്ഷിക്കും


ഞങ്ങടെ പള്ളി തകര്താലും ഞങ്ങടെ അച്ഛനെ കൊന്നാലും
ഞങ്ങടെ വിശ്വാസത്തിന്‍ നാളം ഊതികെടുത്താനവില്ല.


അടിയുടെ ഇടിയുടെ വെടിയുടെ മുന്പില്‍ അടിപതറാത്തൊരു ജനതയിതാ

വിശ്വാസത്തിന്‍ ദീപവുമേന്തി ഒന്നിച്ചൊന്നായ്മുന്നോട്ട്‌


അക്രമമല്ല ഞങ്ങടെ മാര്‍ഗം അറിയാഞ്ഞിട്ടോ പേടിച്ചിട്ടോ
ആണെന്നാരും കരുതേണ്ട ആണെന്നാരും കരുതേണ്ട


ഭാരത മണ്ണില്‍ വിശ്വാസത്തിന്‍ പൊന്‍പ്രഭ നല്‍കിയ സെന്തോമാസിന്‍
മക്കളൊന്നായി പറയുന്നു ചോര കൊടുത്തും നീര് കൊടുത്തും സംരക്ഷിക്കും വിശ്വാസം.

No comments: